1
വോയ്സ് ഒഫ് മണ്ണാർക്കാടും ബ്ലഡ് ഈസ് റെഡ് കൂട്ടായ്മയും ചേർന്ന് വിശപ്പുരഹിത മണ്ണാർക്കാടിന് തുടക്കം കുറിച്ചപ്പോൾ.

മണ്ണാർക്കാട്: താലൂക്കിലെ നിരാലംബരായ കാൻസർ, കിഡ്നി, ഡയാലിസിസ് രോഗികൾക്ക് ആവശ്യാനുസരണം ഭക്ഷണക്കിറ്റ് എത്തിച്ചു നൽകുന്നതിന് വോയ്സ് ഒഫ് മണ്ണാർക്കാടും ബ്ലഡ് ഈസ് റെഡ് കൂട്ടായ്മയും പദ്ധതി നടപ്പാക്കുന്നു. ലോക ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണം യുവസംവിധായകൻ മുസ്തഫ ഗട്സ് ഉദ്ഘാടനം ചെയ്തു.

വോയ്സ് ഒഫ് മണ്ണാർക്കാട് ചെയർമാൻ ഗഫൂർ പൊതുവത്ത്, ബി.ഐ.ആർ.കെ ജില്ലാ പ്രസിഡന്റ് സതീഷ് എന്നിവർ ഏറ്റുവാങ്ങി. വരും ദിവസങ്ങളിൽ അർഹരായ അവശ്യക്കാർക്ക് ഭക്ഷ്യ കിറ്റ് വീടുകളിൽ നേരിട്ട് എത്തിച്ചു കൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ വോയ്സ് ഒഫ് മണ്ണാർക്കാട് കൺവീനർ സഹീർ ഹംസ, വൈസ് ചെയർമാൻ കെ.വി.എ. റഹിമാൻ, ട്രഷറർ ശ്രീവത്സൻ, വിജയേഷ്, നസീർ എന്നിവർ പങ്കെടുത്തു. ഭക്ഷ്യകിറ്റ് ആവശ്യമുള്ള അർഹതപ്പെട്ടവർ ബന്ധപ്പെടേണ്ട നമ്പർ: 9446367831, 8921388626, 9656222649, 9447622359.