പാലക്കാട്: കുട്ടികളുടെ സംഘടനയായ ജവഹർമഞ്ചിന്റെ ജില്ലാ പ്രതിനിധി സമ്മേളനവും മഞ്ച് ദേശീയ ചെയർമാനായി തിരഞ്ഞെടുത്ത ഡോ. ജി.വി. ഹരിക്കുള്ള സ്വീകരണവും ഇന്ന് രാവിലെ ഒമ്പതിന് ഡി.സി.സി ഓഫീസിൽ നടക്കും. വി.കെ. ശ്രീകണ്ഠൻ എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ എസ്. ശ്രീനാഥ് അദ്ധ്യക്ഷനാകും. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ മുഖ്യാതിഥായാകും. രമ്യ ഹരിദാസ് എം.പി, കെ.പി.സി.സി സെക്രട്ടറിമാർ, ഡി.സി.സി സെക്രട്ടറിമാർ, മഞ്ച് ഭാരവാഹികൾ, മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ പങ്കെടുക്കും.