1
സി.പി.എം മണ്ണാർക്കാട് ലോക്കൽ സമ്മേളനം ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: സി.പി.എം മണ്ണാർക്കാട് ലോക്കൽ സമ്മേളനം എൻ. സുരേഷ് കുമാർ നഗറിൽ (കെ.എച്ച് ഓഡിറ്റോറിയം) ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെന്റർ അംഗങ്ങളായ എം. ഉണ്ണീൻ, കെ.എൻ. സുശീല, എം. ജയകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.പി. മസൂദ്, ശോഭൻ കുമാർ എന്നിവർ പ്രസംഗിച്ചു. സമ്മേളന നടപടികൾക്ക് ശേഷം 15 അംഗ ലോക്കൽ കമ്മിറ്റിയെയും ലോക്കൽ സെക്രട്ടറിയായി കെ.പി. ജയരാജിനെയും തിരഞ്ഞെടുത്തു. മണ്ണാർക്കാട് ബൈപാസും, നടമാളിക റോഡും ഉടൻ നന്നാക്കണമെന്നും മണ്ണാർക്കാട് സഹകരണ മേഖലയിൽ സാധാരണക്കാരന് ആശ്വാസമാകുന്ന രീതിയിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടി ആശുപത്രി നിർമിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.