പാലക്കാട്: പാലക്കാട് യൂണിന്റെ കീഴിലുള്ള എസ്.എൻ.ഡി.പി യോഗം പാലക്കാട് ഫോർട്ട് ശാഖയിൽ കൊടിമരം ഉദ്ഘാടനം പാലക്കാട് യൂണിയൻ സെക്രട്ടറി കെ.ആർ. ഗോപിനാഥ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എ. സേതുമാധവൻ അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ് ആർ. ഭാസ്‌കരൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ. പ്രഭാകരൻ , യൂണിയൻ കൗൺസിലർ എ. അനന്തകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് യു. പ്രഭാകരൻ, യൂണിയൻ ഡയറക്ടർമാരായ ജി. രവീന്ദ്രൻ, ബി. വിശ്വനാഥൻ, യൂണിയൻ കൗൺസിലർ കെ. ഉണ്ണിക്കൃഷ്ണൻ, പാലക്കാട് യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി നിവിൻ ശിവദാസ്, മുനിസിപ്പൽ കൗൺസിലർമാരായ ഷൈലജ, സുഭാഷ്, ന്യൂ സിവിൽ നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ചൊക്കലിംഗം, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് അഡ്വ. ഗോപാലകൃഷ്ണ പിള്ള, ഫ്രാപ് സെക്രട്ടറി ചന്ദ്രൻ, ജ്യോതി ഉണ്ണിക്കൃഷ്ണൻ, ബേബി, കണ്ണൻ, സായികുമാർ, പി. പ്രഭാകരൻ, കാഴ്ചപ്പറമ്പ് ശാഖാ സെക്രട്ടറി വേണുഗോപാൽ എന്നിവർ പങ്കെടുത്തു. പാലക്കാട് യൂണിയൻ പ്രസിഡന്റ് ആർ. ഭാസ്‌കരനാണ് കൊടിമരം സമർപ്പിച്ചത്.