ശ്രീകൃഷ്ണപുരം: കാട്ടുകുളം പരിയാനംപറ്റ ഭഗവതി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ 250 ലേറെ കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ നടന്നത്. ഗണപതി ഹോമം, പുസ്തകപൂജ, വിശേഷാൽ പൂജകൾ എന്നിവ നടന്നു. ക്ഷേത്ര തിരുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് എഴുത്തിനിരുത്തൽ നടന്നത്. മേൽശാന്തി കുറിശാത്തമണ്ണ മന കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു വിദ്യാരംഭം. വാഹന പൂജയും നടന്നു. മണ്ണമ്പറ്റ നൃത്യതി കലാലയം അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും അരങ്ങേറി.