ചിറ്റൂർ: അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് (എ.ഐ.യു.ഡബ്ളിയു.സി) തത്തമംഗലം മണ്ഡലം കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. പ്രീത് ഉദ്ഘാടനം ചെയ്തു. കെ. മുരുകൻ അദ്ധ്യക്ഷനായി. ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. സദാനന്ദൻ, വൈസ് പ്രസിഡന്റ് എ. ശിവരാമകൃഷ്ണൻ, എ.ഐ.യു.ഡബ്ളിയു.സി ജില്ലാ ഭാരവാഹികളായ പി. മധുസൂദനൻ, കെ. സതീഷ്, ചിറ്റൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം. രാജ്കുമാർ, എം. അബ്ദുൾ ഹക്കീം, എം. സന്തോഷ് കുമാർ, എസ്. സഞ്ജയ്, സെയ്ത് മുഹമ്മദ്, കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.