1
എസ്.എൻ.ഡി.പി യോഗം മണ്ണാർക്കാട് യൂണിയൻ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച വിജയോത്സവത്തിൽ നിന്ന്.

മണ്ണാർക്കാട്: എസ്.എൻ.ഡി.പി യോഗം മണ്ണാർക്കാട് യൂണിയൻ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച വിജയോത്സവം 2021 യൂണിയൻ പ്രസിഡന്റ് എൻ.ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് പി. അശോകൻ അദ്ധ്യക്ഷനായി. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എ. രാജപ്രകാശ്,​ ശാഖാ സെക്രട്ടറി സത്യപാലൻ,​ യൂണിയൻ കമ്മിറ്റി അംഗം അഡ്വ. സത്യനാഥ്, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ, ചന്ദ്രൻ വാക്കട, സൈബർ സേന ചെയർമാൻ ചന്തു,​ കൺവീനർ അശോകൻ സുനിൽ, ബാബു, കണ്ണൻ,​ യൂത്ത് കമ്മിറ്റി അംഗം ശിവദാസൻ എന്നിവർ സംസാരിച്ചു.