1
നിള നിറഞ്ഞൊഴുകുന്നു

ഒറ്റപ്പാലം: ശക്തമായ മഴയെ തുടർന്ന് മലമ്പുഴ അടക്കം ജില്ലയിലെ പ്രധാന ഡാമുകൾ തുറന്നതിനെ തുടർന്ന് ഭാരതപ്പുഴയിലെ ജലനിരപ്പ് ഉയർന്നത് അതിവേഗം. മലമ്പുഴയ്ക്കു പുറമെ ഭാരതപ്പുഴയിലേക്ക് വെള്ളമെത്തുുന്ന ആളിയാർ, വാളയാർ ഡാമുകൾ കൂടി തുറന്നതോടെയാണ് നിള നിറഞ്ഞൊഴുകിയത്. തീരവാസികൾക്ക് അധികൃതർ അതിജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

വാളയാർ ഡാം ഇന്നലെ വൈകീട്ടോടെയാണ് തുറക്കാൻ തീരുമാനമായത്. രണ്ട് ദിവസമായി മലമ്പുഴ, ആളിയാർ ഡാം നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. മലമ്പുഴ ഓരോ ഷട്ടറുകളും 25 സെന്റിമീറ്റർ ആണ് തുറന്നിരിക്കുന്നത്. മലമ്പുഴയുടെ വൃഷ്ടിപ്രദേശത്തും, കവ മേഖലയിലും ശക്തമായ മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള വെള്ളമൊഴുക്കും ശക്തമാണ്.

മഴയും, വൃഷ്ടിപ്രദേശത്തെ വെള്ളമൊഴുക്കും തുടർന്നാൽ മലമ്പുഴ ഷട്ടറുകൾ ഇനിയും ഉയർത്തേണ്ടി വരും. ഇത് ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്നതിന് വഴിവയ്ക്കുമോയെന്ന് ആശങ്കയുണ്ട്. ഇന്നലെ വൈകീട്ട് മുതൽ ഭാരതപ്പുഴ ഇരുകരയും മുട്ടിയാണ് ഒഴുകുന്നത്. ഡാമുകളിൽ നിന്നുള്ള വെള്ളവും, രാത്രി മഴ തുടർന്നാലും ഭാരതപ്പുഴയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.

ഇന്നലെ രാവിലെ തുടങ്ങിയ മഴ വൈകീട്ടു വരെ പെയ്തിരുന്നു. കൂടാതെ കനത്ത മഴയിൽ പ്രധാന കൈവഴികളായ തൂതപ്പുഴയും ഗായത്രിപ്പുഴയും ചീരക്കുഴിയും നിരവധി വലിയ തോടുകളും കരകവിഞ്ഞൊഴുകിയാണ് ഭാരതപ്പുഴയിൽ വന്നു ചേരുന്നത്. തോടുകളും കൈവഴികളും തീരങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. രണ്ട് പ്രളയം നൽകിയ അനുഭവങ്ങളാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്.

പുഴ കരകവിഞ്ഞെത്തിയാൽ ദുരിതത്തിലാകുന്ന തീരമേഖലകളിൽ സന്നദ്ധ പ്രവർത്തകർ രക്ഷാപ്രവർത്തനങ്ങൾക്ക് ഒരുക്കം നടത്തിക്കഴിഞ്ഞു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരം, കണ്ണിയമ്പുറം, ഷൊർണൂർ നമ്പ്രം പ്രദേശം, മുണ്ടായ, ഗണേശ്ഗിരി,​ നെടുങ്ങോട്ടൂർ, പരുത്തിപ്ര മേഖലകൾ എന്നിങ്ങനെ പല തീരഭാഗങ്ങളിലും ജനങ്ങൾ ജാഗ്രതയിലാണ്.

ഷൊർണൂർ: തോടുകൾ നിറഞ്ഞ് കവിഞ്ഞു നിള രൗദ്രഭാവത്തിലായതിനെ തുടർന്ന് ഗണേഷ് ഗിരിയിൽ തോട്ടിൽ കിടന്നിരുന്ന വലിയ പൈപ്പ് ഒഴുകിപ്പോകാതിരിക്കാൻ നാട്ടുകാർ ചേർന്ന് കരക്ക് കയറ്റി. വാർഡ് കൗൺസിലർ ഇ.പി. നന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കഴിഞ്ഞ രണ്ട് പ്രളയത്തിന്റെയും ഞെട്ടൽ വിട്ടു മാറാത്ത നൂറ് കണക്കിന് വീടുകളാണ് ഷൊർണൂർ മേഖലയിലുള്ളത്. അടിയന്തര സാഹചര്യത്തിൽ പൊലീസ്,​ സന്നദ്ധ സംഘടനകൾ,​ തദ്ദേശ സ്ഥാപനങ്ങൾ എന്നിവർ ചേർന്ന് ഹെൽപ്പ് ലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യമുണ്ടായാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും നഗരസഭാ അധികൃതർ നടപടി തുടങ്ങിക്കഴിഞ്ഞു.

നെ​ല്ലി​യാ​മ്പ​തി​:​ ​നെ​ല്ലി​യാ​മ്പ​തി​യി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​പെ​യ്ത​ ​മ​ഴ​യി​ൽ​ ​ചു​രം​ ​റോ​ഡി​ന് ​കു​റു​കെ​ ​വീ​ണ​ ​മ​രം​ ​കൊ​ല്ല​ങ്കോ​ട് ​ഫ​യ​ർ​ഫോ​ഴ്സും​ ​പോ​ത്തു​ണ്ടി​ ​വ​നം​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​മു​റി​ച്ചു​മാ​റ്റി​ ​ഗ​താ​ഗ​തം​ ​പു​നഃ​സ്ഥാ​പി​ച്ചു.​ ​പ്ര​ദേ​ശ​ത്ത് ​നി​ല​വി​ൽ​ ​ക്യാ​മ്പു​ക​ൾ​ ​തു​റ​ന്നി​ട്ടി​ല്ലെ​ന്നും​ ​കാ​ര്യ​മാ​യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടി​ല്ലെ​ന്നും​ ​ചി​റ്റൂ​ർ​ ​ത​ഹ​സി​ൽ​ദാ​ർ​ ​ഡി.​ ​അ​മൃ​ത​വ​ല്ലി​ ​അ​റി​യി​ച്ചു.​ ​മ​ഴ​ ​ശ​ക്ത​മാ​കു​ന്ന​ത് ​മു​ന്നി​ൽ​ ​ക​ണ്ട് ​ക്യാ​മ്പു​ക​ൾ​ ​ഒ​രു​ക്കു​ന്ന​തി​ന് ​വി.​ഇ.​ഒ​മാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്‌​കൂ​ളു​ക​ൾ​ ​സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​ത​ഹ​സി​ൽ​ദാ​ർ​ ​അ​റി​യി​ച്ചു.

ഒ​റ്റ​പ്പാ​ലം​:​ ​താ​ലൂ​ക്കി​ലെ​ ​വെ​ള്ളി​നേ​ഴി​ ​വി​ല്ലേ​ജി​ൽ​ ​കൊ​ള​ക്കാ​ട് ​നി​ന്നും​ ​കു​റു​വെ​ട്ടൂ​ർ​ ​പോ​കു​ന്ന​ ​റോ​ഡി​ൽ​ ​ഒ​രു​ ​വ​ശ​ത്ത് ​മ​ണ്ണി​ടി​ഞ്ഞെ​ങ്കി​ലും​ ​ഗ​താ​ഗ​ത​ ​ത​ട​സം​ ​ഇ​ല്ലെ​ന്ന് ​റ​വ​ന്യൂ​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​മ​റു​വ​ശ​ത്തു​കൂ​ടി​ ​വാ​ഹ​ന​ങ്ങ​ൾ​ ​ക​ട​ന്നു​ ​പോ​കു​ന്നു​ണ്ട്.​ ​റോ​ഡ് ​പൂ​ർ​വ​ ​സ്ഥി​തി​യി​ലാ​ക്കാ​ൻ​ ​പ​ഞ്ചാ​യ​ത്ത് ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.

ഒ​റ്റ​പ്പാ​ലം​:​ ​ച​ള​വ​റ​ ​മാ​മ്പ​റ്റ​പ്പ​ടി​യി​ൽ​ ​ഉ​ണ്ടാ​യ​ ​ഇ​ടി​മി​ന്ന​ലി​ൽ​ ​ടി.​വി​ ​സ്റ്റാ​ൻ​ഡ് ​പൊ​ട്ടി​ത്തെ​റി​ച്ച് ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ​പ​രി​ക്കേ​റ്റു.15​ഉം​ 12​ഉം​ ​വ​യ​സ്സു​ള്ള​ ​കു​ട്ടി​ക​ൾ​ക്കാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ 40​ ​ദി​വ​സം​ ​പ്രാ​യ​മാ​യ​ ​കു​ട്ടി​ ​പ​രി​ക്കേ​ൽ​ക്കാ​തെ​ ​ര​ക്ഷ​പ്പെ​ട്ടു.​ ​ക​യി​ലി​യാ​ട് ​പാ​റ​ക്ക​ൽ​ ​പ്ര​ദീ​പി​ന്റെ​ ​മ​ക്ക​ളാ​യ​ ​അ​ക്ഷ​യ്,​ ​അ​ശ്വി​ൻ​ ​എ​ന്നി​വ​ർ​ക്കാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​ടി.​വി​ ​ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​ ​ഇ​ടി​മി​ലേ​റ്റ് ​ടി.​വി​ ​വ​ച്ചി​രു​ന്ന​ ​ഗ്ലാ​സ് ​സ്റ്റാ​ൻ​ഡ് ​പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.​ ​മി​ന്ന​ലി​ൽ​ ​ടി.​വി​യു​ടെ​ ​സെ​റ്റ് ​ടോ​പ്പ് ​ബോ​ക്സും​ ​പൊ​ട്ടി​ത്തെ​റി​ച്ചു.​ ​സ​മീ​പ​ത്തെ​ ​അ​ങ്ക​ണ​വാ​ടി​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​വീ​ടു​ക​ളി​ലെ​ ​സ്വി​ച്ച് ​ബോ​ർ​ഡു​ക​ളും​ ​ത​ക​ർ​ന്നു.