ശ്രീകൃഷ്ണപുരം: വെള്ളക്കെട്ട് രൂക്ഷമായ ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷൻ പരിസരത്തെ വീടിന്റെ മതിൽ ഭാഗികമായി തകർന്നു. കോഴിക്കുളം അപ്പുവിന്റെ വീടിന്റെ മതിലാണ് വളപ്പിലേക്ക് തകർന്ന് വീണത്. ശക്തമായ മഴ തുടരുന്നതിനാൽ പ്രദേശത്ത് ഒരാഴ്ചയായി വെള്ളം കെട്ടി നിൽക്കുകയാണ്. കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളക്കെട്ട് രൂക്ഷമായി. വെള്ളക്കെട്ട് രൂപപ്പെട്ടത് കാണിച്ച് കെ.എസ്.ടി.പി അധികൃതർക്ക് പരാതി നൽകിയിയിട്ടും നടപടിയുണ്ടായില്ലെന്നും വീട്ടുകാർ പറയുന്നു. ശക്തമായ മഴയിൽ പൂക്കോട്ടുകാവ് താനായ്ക്കൽ പാടശേഖരത്തിന്റെ വരമ്പ് പൊട്ടി പാടത്ത് മണൽ നിറഞ്ഞു. പാടശേഖരത്തിലെ മൂന്നോളം കർഷകരുടെ ഉടമസ്ഥതയിലുള്ള ഞാറ് നശിച്ചു.