പാലക്കാട്: ബി.ജെ.പി ജില്ലാ അദ്ധ്യക്ഷനായി ചുമതലയേറ്റ കെ.എം. ഹരിദാസിന് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാലക്കാട് സൂര്യരശ്മി ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകും. സ്വീകരണ സമ്മേളനം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, സംസ്ഥാന ട്രഷറർ അഡ്വ. ഇ. കൃഷ്ണദാസ്, സന്ദീപ് ജി. വാര്യർ, വി. രാമൻകുട്ടി, എൻ. ശിവരാജൻ എന്നിവർ പങ്കെടുക്കും.