paddy

പാലക്കാട്: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കൊയ്‌തെടുക്കുന്ന നെല്ല് ഈർപ്പം നോക്കാതെ സംഭരിക്കാൻ അരിമില്ലുകാർ തയ്യാറാകണമെന്നും അതിനുവേണ്ട നിർദ്ദേശം സപ്ലൈകോ അരിമില്ലുകാർക്ക് നൽകണമെന്നും ദേശീയ കർഷക സമാജം ജില്ലാ ഭരണസമിതിയോഗം ആവശ്യപ്പെട്ടു. നിലവിൽ കൊയ്‌തെടുത്ത നെല്ല് കൂടുതൽ ദിവസം കൂട്ടിവച്ചാൽ മുളച്ചു തുടങ്ങും. അതിനാൽ കർഷകരിൽ നിന്ന് വേഗത്തിൽ നെല്ല് സംഭരിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് കെ.എ. പ്രഭാകരൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി മുതലാംതോട് മണി, സി.കെ. രാമദാസ്, ദേവൻ ചെറാപ്പൊറ്റ, എസ്. സുരേഷ്, എസ്. സുഗതൻ, വി.വി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.