1

പാലക്കാട്: ജില്ലയിൽ കൃഷിനാശം സംഭവിച്ച പ്രദേശങ്ങൾ കൃഷി മന്ത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ നെല്ല്, വാഴ, പച്ചക്കറികൾ എന്നീ വിളകൾക്കാണ് കനത്തനാശം സംഭവിച്ചിട്ടുള്ളത്. ഇതുമൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഭൂരിഭാഗം കർഷകരുടെയും നെൽക്കൃഷി വെള്ളത്തിൽ വീണു നശിച്ചു. ഇത്തരത്തിൽ നഷ്ടം സംഭവിച്ച കർഷകർക്ക് ഉടൻ നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വൈസ് ചെയർമാൻ മുതലാംതോട് മണി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കല്ലടിക്കോട് ഹരിദാസ് അദ്ധ്യക്ഷനായി. കൺവീനർ സജീഷ് കുത്തനൂർ, കെ.ആർ. ഹിമേഷ്, ഹരിദാസ്, വേലായുധൻ, എസ്. അതിരഥൻ, ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു.