പട്ടാമ്പി: ഭാരതീയ ജനത യുവമോർച്ച പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന സംഗമവും ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസിന് സീകരണവും നടന്നു. പരിപാടി യുവമോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ റഹിം ഓങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡന്റ് വിപിൻ വിജയ് അദ്ധ്യക്ഷനായി. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ധനേഷ്, മണ്ഡലം ജനറൽ സെക്രട്ടറി മഹേഷ്, അനൂപ്, സുനികുമാർ, ഗോപി, സജീവ് ഓങ്ങല്ലൂർ, വിപിൻ വള്ളൂർ എന്നിവർ പങ്കെടുത്തു.