പാലക്കാട്: ജില്ലയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുന്നതിനു തുടക്കം. ബൂത്ത് കമ്മിറ്റികൾ പുനഃസഘടിപ്പിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കപ്പൂർ പഞ്ചായത്തിലെ ബൂത്ത് 19ൽ ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ നിർവഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് സി.വി. ബാലചന്ദ്രൻ, മുൻ എം.എൽ.എ വി.ടി. ബൽറാം, ബ്ലോക്ക് പ്രസിഡന്റ് ബാലകൃഷ്ണൻ, അബ്ദുല്ലകുട്ടി, ഇ.എം. ബാബു എന്നിവർ സംസാരിച്ചു.