ശ്രീകൃഷ്ണപുരം: പഞ്ചായത്തിലെ വിവിധ രോഗങ്ങൾക്ക് ചികിത്സ തേടുന്ന നിർദ്ധനരായ രോഗികൾക്ക് സഹായം നൽകുന്ന ജീവനം പദ്ധതിയിലേക്ക് ശ്രീകൃഷ്ണപുരം ലയൺസ് ക്ലബിന്റെ വകയായി നൽകുന്ന തുക പഞ്ചായത്ത് പ്രസിഡന്റ് സി.രാജികയ്ക്ക് ക്ലബ് പ്രസിഡന്റ് ഭാസ്‌കർ പെരുമ്പിലാവിൽ കൈമാറി. എം.കെ. ദ്വാരക നാഥൻ അദ്ധ്യക്ഷനായി. ലയൺസ് ക്ലബ് റീജിയൺ ചെയർമാൻ എ.കെ. ഹരിദാസ് മുഖ്യാതിഥിയായി. വാർഡ് മെമ്പർമാരായ കെ.സുമതി, കെ. ഗിരിജ, ഉഷാകുമാരി, ഷാജി ദാസ് സംസാരിച്ചു.