കോങ്ങാട്: റോഡ് നിർമ്മാണത്തിലെ അപാകത മൂലമുണ്ടാകുന്ന പനയമ്പാടം മേഖലയിലെ അപകടപരമ്പരയിൽ പ്രതിഷേധിച്ച് സേവ് കരിമ്പയുടെ നേതൃത്വത്തിൽ ജനകീയ സംഗമം നടത്തി. സംഗമം അഡ്വ. ബോബി ബാസ്റ്റ്യൻ പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്തു. സണ്ണി ഫ്രാൻസീസ് കട്ടൂപ്പാറ അദ്ധ്യക്ഷനായി. മാത്യു കല്ലടിക്കോട്, ജാഫർ അങ്ങാടിക്കാട്, കെ.എച്ച്. പ്രമോദ്, അബ്ദുൾ നാസർ, രാജാറാം, രമേഷ്, ഗഫാർ, ടി.എച്ച്. അബ്ദുൾ സലാം, ഷമീർ, നവജീവൻ മണി, അനസ് എന്നിവ സംസാരിച്ചു.