keof
കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എൻ.ജി.മുരളിധരൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനവും വിരമിച്ച ജീവനക്കാർക്കുള്ള യാത്രഅയപ്പും ഉന്നതവിജയം നേടിയ ജീവനക്കാരുടെ മക്കളെ ആദരിക്കലും നടന്നു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എൻ.ജി. മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. യാത്രഅയപ്പ് സമ്മേളനം ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ. പരമേശ്വരൻ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ കെ.ആർ. മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി ടി. വിനോദ്, ട്രഷറർ വി. ചന്ദ്രൻ, എം.സി. ആനന്ദൻ, കൃഷ്ണൻകുട്ടി, വരദരാജൻ, ശെൽവരാജൻ, കെ.ആർ. ദിനേശ് കുമാർ, സന്ദീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ. പരമേശ്വരൻ (പ്രസിഡന്റ്) ടി. വിനേദ് (സെക്രട്ടറി), വി. ചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.