മണ്ണാർക്കാട്: അപകടം സംഭവിക്കുന്ന കോഴിക്കോട് പാലക്കാട് ദേശീയ പാത പനയമ്പാടം മേഖലയിലെ റോഡ് നിർമ്മാണത്തിലെ അപാകത പരിഹരിക്കുക, റോഡ് പൊളിച്ചു പണിയുക, പതിവായ അപകടങ്ങൾക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്‌ലിം ലീഗ് കരിമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനയംപാടം സെന്ററിൽ രാപകൽ സമരം നടത്തി. മുസ്‌ലിം ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.കെ.എം. മുസ്തഫ അദ്ധ്യക്ഷനായി. സലാം ആറോണി, പി.കെ. അബ്ദുള്ള കുട്ടി, യൂസഫ് പാലക്കൽ, അൽത്താഫ് കരിമ്പ എന്നിവർ പങ്കെടുത്തു.