ചിറ്റൂർ: എം.എൽ.എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നു 15.54 ലക്ഷം രൂപ വകയിരുത്തി ചിറ്റൂർ താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ആംബുലൻസ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭാ അദ്ധ്യക്ഷ കെ.എൽ. കവിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ്., വിവിധ ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.