1
കോട്ടോപ്പാടം ഗൈഡൻസ് ആൻഡ് അസിസ്റ്റൻസ് ടീം ഫൊർ എംപവറിംഗ് സൊസൈറ്റി(ഗേറ്റ്സ്)യുടെ നേതൃത്വത്തിൽ നടന്ന സൗജന്യ വൺ ടൈം രജിസ്‌ട്രേഷൻ ക്യാമ്പ് കെ.ടി. അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: സംസ്ഥാന പി.എസ്.സി മുഖേനയുള്ള വിവിധ ഉദ്യോഗ നിയമനങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനായി കോട്ടോപ്പാടം പഞ്ചായത്ത് പരിധിയിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കായി കോട്ടോപ്പാടം ഗൈഡൻസ് ആൻഡ് അസിസ്റ്റൻസ് ടീം ഫൊർ എംപവറിംഗ് സൊസൈറ്റി(ഗേറ്റ്സ്)യുടെ നേതൃത്വത്തിൽ സൗജന്യ വൺ ടൈം രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം കെ.ടി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഗേറ്റ്സ് പ്രസിഡന്റ് ഹമീദ് കൊമ്പത്ത് അദ്ധ്യക്ഷനായി. അസീസ് കോട്ടോപ്പാടം, എം. മുഹമ്മദലി മിഷ്‌കാത്തി, എം.പി. സാദിഖ്, സലീം നാലകത്ത്, സിദ്ദീഖ് പാറോക്കോട് പ്രസംഗിച്ചു.