1
തകർന്ന വേലായുധന്റെ വീട്.

ചിറ്റൂർ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ നല്ലേപ്പിള്ളി നരിചിറയിൽ വേലായുധന്റെ വീട് തകർന്നു. ഓടു മേഞ്ഞ വീടിന്റെ മേൽക്കൂര പൂർണമായും വീടിനകത്തേക്ക് തകർന്നു വീണു. ചുമരുകളും ഏതു സമയത്തും നിലംപൊത്താറായ നിലയിലാണ്. വീട് ജീർണാവസ്ഥയിലായിരുന്നതിനാൽ മഴ തുടങ്ങിയതോടെ വീട്ടുടമ അടുത്ത വീട്ടിലെ ഒരു ഷെഡ്ഡിൽ മാറി താമസിക്കുകയായിരുന്നു. അതിനാൽ ആളപായം ഉണ്ടായില്ല. അവിവാഹിതനായ വേലായുധൻ ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നത്.