മണ്ണാർക്കാട്: എസ്.എൻ.ഡി.പി യോഗം മണ്ണാർക്കാട് യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിജയോത്സവം - 2021 ചങ്ങലീരി ശാഖയിൽ നടന്നു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് രാജപ്രകാശ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ടി.പി. മനോജ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി കെ. ബിജേഷ്, രാമചന്ദ്രൻ ചന്ദ്രൻ, സുനിൽ, അശോകൻ തുടങ്ങിയവർ സംസാരിച്ചു. ഉന്നത വിജയം നേടിയ ശാഖയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളെയും കലാ കായിക രംഗത്ത് വിജയം നേടിയവരെയും അനുമോദിച്ചു.