1
വി.വി.എസ് മംഗലാംകുന്ന് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ജില്ലാ ജനറൽ സെക്രട്ടറി കെ.എ. ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി മംഗലാംകുന്ന് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും ജില്ലാ ജനറൽ സെക്രട്ടറി കെ.എ. ഹമീദ് ഉദ്ഘാടനം ചെയ്തു. എ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഭാരവാഹികളായി എ. രാമചന്ദ്രൻ (യൂണിറ്റ് പ്രസിഡന്റ്), വി. പ്രജീഷ് (ജനറൽ സെക്രട്ടറി), വി. സന്തോഷ് (ട്രഷറർ) തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി സി.എ. കൊച്ചുകുട്ടൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഒ. അരവിന്ദൻ, എം.എ. പരമേശ്വരൻ , എ. രാമചന്ദ്രൻ, പ്രജീഷ്, സന്തോഷ് സംസാരിച്ചു.