പാലക്കാട്: ക്രിമിനൽ കേസിൽ വിചാരണ നേരിടുന്ന മന്ത്രി ശിവൻകുട്ടി വിദ്യാഭ്യാസവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ പാലക്കാട് റവന്യൂ ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി ധർണ ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ലാ പ്രസിഡന്റ് ഷാജി തെക്കേതിൽ അദ്ധ്യക്ഷനായി. എം. ഷാജു, എൻ. ജയപ്രകാശ്, ബി. സുനിൽകുമാർ, എം. വിജയ രാഘവൻ, കെ. ശ്രീജേഷ്, സാവിത്രി, വി. ഉണ്ണിക്കൃഷ്ണൻ, ശ്രീകല, ലക്ഷ്മി നാരായണൻ, രാജീവ്, ബിജു ജോസ്, ബിജു വർഗീസ് എന്നിവർ സംസാരിച്ചു.