പാലക്കാട്: പാലക്കാട് സർവീസ് സഹകരണ ബാങ്കിലെ മെമ്പർമാരുടെ മക്കളിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു. പരിപാടി ബാങ്ക് പ്രസിഡന്റ് ഇൻചാർജ് സി. ബാലൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ കെ.ടി. സുവർണകുമാർ അദ്ധ്യക്ഷനായി. ബാങ്ക് സെക്രട്ടറി സി. രമേഷ് കുമാർ, ഡയറക്ടർമാരായ എ. കൃഷ്ണൻ, ടി.ഡി. ശിവകുമാർ, കെ.ആർ. ഭാസ്കരൻ, സി. സ്വാമിനാഥൻ, ബാങ്ക് അസി. സെക്രട്ടറി എ.വി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.