പാലക്കാട്: കൊട്ടേക്കാട് പൊതുജനവായനശാലയുടെ 75-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ വായനശാല ജനറൽ ബോഡി തീരുമാനിച്ചു. യോഗം കെ. അശോകൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ജെ. രാജകൃഷ്ണൻ (പ്രസിഡന്റ്), വി. ശിവദാസ് (വൈസ് പ്രസിഡന്റ്), കെ.ജി. മരിയ ജെറാർഡ് (സെക്രട്ടറി), ജി. ശിവദാസ് (ജോയിന്റ് സെക്രട്ടറി), കെ. അശോകൻ, എ. ബാലചന്ദ്രൻ, എസ്. സിന്ധു, പ്രേമ സതീശൻ, അഡ്വ. സിന്ധാർത്ഥൻ, പ്രസീത, വി. ലക്ഷ്മണൻ എന്നിവരെ തിരഞ്ഞെടുത്തു.