മണ്ണാർക്കാട്: കോടതിപ്പടിയിൽ നിറുത്തിയിട്ട സ്‌കൂട്ടർ കത്തി നശിച്ചു. അപകടത്തിൽ ആളപായം ഇല്ല. ഇന്നലെ പുലർച്ചെ നാലരയോടെയാണ് സംഭവം. വട്ടമ്പലത്തു നിന്നും അഗ്നിശമനസേന എത്തി തീയണച്ചു. പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സ്‌കൂട്ടർ പൂർണമായും അഗ്നിക്കിരയായി. കോടതിപ്പടിയിൽ സോപ്പുകട നടത്തുന്ന ചങ്ങലീരി സ്വദേശി അബ്ദുൾ അസീസിന്റേതാണ് സ്‌കൂട്ടർ. ഇന്നലെ മഴ കാരണം നിറുത്തിയിട്ട് പോയതാണെന്നാണ് പറയുന്നത്. മുമ്പും സ്‌കൂട്ടർ ഇവിടെ നിർത്തിയിട്ട് പോകാറുണ്ടെന്ന് അബ്ദുൾ അസീസ് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.