പാലക്കാട്: ഒ.വി. വിജയനെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ തസ്രാക്കിലേക്ക് ജോയിന്റ് കൗൺസിലും നന്മ സാംസ്‌കാരിക വേദിയും സാംസ്‌കാരിക യാത്രയും സംഗമവും സംഘിപ്പിച്ചു. രാവിലെ കൂമൻകാവിൽ നിന്നും തസ്രാക്കിലേക്ക് നടന്ന സാംസ്‌കാരിക യാത്രയിൽ നൂറോളം പ്രവർത്തകരും കലാകാരന്മാരും അണിനിരന്നു. തുടർന്നു നടന്ന സാംസ്‌കാരിക സംഗമം പ്രശസ്ത എഴുത്തുക്കാരൻ ആഷാമേനോൻ ഉദ്ഘാടനം ചെയ്തു.
ഖസാക്കിന്റെ ഇതിഹാസം വരും തലമുറയ്ക്കും സാംസ്‌കാരിക കേരളത്തിനും സമ്മാനിച്ച അറിവുകളും ജീവിതവും അന്നും ഇന്നും എന്നും മനുഷ്യ ജീവിതത്തെ സ്പർശിക്കുന്നതായിരുന്നുവെന്ന് ആഷാമേനോൻ അഭിപ്രായപ്പെട്ടു. തസ്രാക്കിലെത്തുന്നവർക്ക് അദ്ദേഹത്തിന്റെ നോവലിലെ കഥാപാത്രങ്ങൾ അദൃശ്യ രൂപികളായി നിൽക്കുന്ന തോന്നലുണ്ടാക്കുന്ന അനുഭവങ്ങളായി തോന്നുത് കഥാകാരന്റെ സൃഷ്ടിയുടെ വിജയമാണെന്നും ആഷാ മേനോൻ പറഞ്ഞു.
നന്മ സാംസ്‌കാരിക വേദി സംസ്ഥാന പ്രസിഡന്റ് എം.സി. ഗംഗാധരൻ അദ്ധ്യക്ഷനായി. മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, സംസ്ഥാന സെക്രട്ടറി കെ. മുകുന്ദൻ, ബീന ഭദ്രൻ, യുവകല സാഹിതി സംസ്ഥാന ട്രഷറർ ടി.യു. ജോൺസൻ, നാരായണൻ കുഞ്ഞിക്കണ്ണോത്, അനീഷ്, ആർ.സിന്ധു, അംജത് ഖാൻ, മണികണ്ഠൻ.വി, നന്മ സാംസ്‌കാരിക വേദി ജില്ലാ കൺവിനർ പി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.