ശ്രീകൃഷ്ണപുരം: കല്ലുവഴി മേയ്ക്കാംകാവ് അയ്യപ്പ ക്ഷേത്രത്തിൽ പ്രദക്ഷിണ വഴി നിർമ്മാണം തറക്കല്ലിടൽ ചടങ്ങ് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി നിർവഹിച്ചു. പൂക്കോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് പി. ജയശ്രീ ക്ഷേത്രം ട്രസ്റ്റി ചെയർമാൻ പി.ടി. മുരളി കൃഷ്ണൻ, ക്ഷേത്രം മാനേജർ കെ. വേണഗോപാൽ, ട്രസ്റ്റി മെമ്പർ ഇ. ജയചന്ദ്രൻ , എം. ബാബു, പി. രാമചന്ദ്രൻ , എൻ. രാധാകൃഷ്ണ പണിക്കർ, യു. ഗോവിന്ദൻ, കെ. രാകേഷ് പങ്കെടുത്തു.