nabhi-dinam
പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി നബിദിനത്തിൽ മഠത്തിപറമ്പ് മസ്ജിദിൽ വി.ടി.മുഹമ്മദലി സഖാഫി ഊദ് വൃക്ഷ തൈനടീൽ ഉദ്ഘാടനം നിർവഹിക്കുന്നു

ചെർപ്പുളശ്ശേരി: മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചെർപ്പുളശ്ശേരി മഠത്തിപറമ്പ് ഉമറുൽ ഫാറൂഖ് മസ്ജിദിൽ ഊദ് വൃക്ഷതൈ നട്ടു. മത സൗഹാർദ്ദത്തിന്റെ പ്രതീകമായ ശബരിമലയിൽ നിന്ന് ഐ.ജി.പി വിജയൻ തുടക്കം കുറിച്ച പുണ്യം പൂങ്കാവനത്തിന്റെ പാലക്കാട് ജില്ലാ പ്രവർത്തകർ വിവിധ ആരാധനാലയങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് നബിദിനത്തിൽ മസ്ജിദിൽ 'ഊദ് മരത്തണൽ' സംഘടിപ്പിച്ചത്. മപ്പാട്ടുകര അബൂബക്കർ സഖാഫിയുടെ സാന്നിദ്ധ്യത്തിൽ വി.ടി. മുഹമ്മദലി സഖാഫി ഊദ് വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. മഹല്ല് ജനറൽ സെക്രട്ടറി വി.ടി. ബാവ, കെ. ഷംസുദ്ദീൻ, പുണ്യം പൂങ്കാവനം പ്രവർത്തകരായ എൻ. അച്യുതാനന്ദൻ, പ്രസാദ് കരിമ്പുഴ, യു.സി. വാസുദേവൻ, കെ.ടി. ജയദേവൻ, എം.പി. പ്രകാശ് ബാബു, സുജിത്, രാജേഷ് അടക്കാ പുത്തൂർ പങ്കെടുത്തു.