kit
ലോക ദാരിദ്ര്യ ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ്ബ് പട്ടാമ്പിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നു

പട്ടാമ്പി: ലോക ദാരിദ്ര്യ ദിനത്തോട് അനുബന്ധിച്ച് ലയൺസ് ക്ലബ് പട്ടാമ്പിയിലെയും പരിസരപ്രദേശങ്ങളിലെയും നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. പട്ടാമ്പി ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ എം. അഹമ്മദ് കബീർ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ഡിസ്ട്രിക്ട് ജോയിന്റ് കാബിനറ്റ് സെക്രട്ടറി ലയൺ ഇർഷാദ് അഹമ്മദ്, സെക്രട്ടറി മനോജ്.കെ, ട്രഷറർ കെ. ജയകൃഷ്ണൻ, വിജയൻ.എം.ജി, ശ്യാമേഷ്.കെ.യു, ബ്ലൈൻഡ് ഫെഡറേഷൻ ഒഫ് ഇന്ത്യ പട്ടാമ്പി താലൂക്ക് വൈസ് പ്രസിഡന്റ് ലീല എന്നിവർ സംസാരിച്ചു.