പട്ടാമ്പി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുതുതല യൂണിറ്റ് ജനറൽ ബോഡി യോഗം ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളായി മൊയ്തീൻ കുട്ടി (പ്രസിഡന്റ്), കെ. കുഞ്ഞിമുഹമ്മദ് (ജനറൽ സെക്രട്ടറി), മധുസൂദനൻ (ട്രഷർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ വി.എം. മൊയ്തു ഹാജി, കെ.പി.എ. റസാഖ് പങ്കടുത്തു.