bjp
സ്വീകരണ സമ്മേളനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: ബി.ജെ.പി ജില്ലാ അദ്ധ്യക്ഷനായി ചുമതലയേറ്റ കെ.എം.ഹരിദാസിന് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. റോബിൻസൺ റോഡിലെ സൂര്യരശ്മി ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ സ്വാഗതം പറഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ അഡ്വ. ഇ. കൃഷ്ണദാസ്, സംസ്ഥാന വക്താവ് സന്ദീപ് ജി. വാരിയർ, ദേശീയ കൗൺസിൽ അംഗങ്ങളായ എൻ. ശിവരാജൻ, വി. രാമൻകുട്ടി, നഗരസഭാ ചെയർ പേഴ്‌സൺ പ്രിയ അജയൻ തുടങ്ങിയവർ സംസാരിച്ചു.