ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ സ്ഥാനാരോഹണം ചെയ്തു. ലയൺസ് ക്ലബ് ഇന്റർനാഷണൽ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സാജു ആന്റണി പാത്താടൻ ഉദ്ഘാടനം ചെയ്തു. ഡോ. ബാബുരാജ് പരിയാനമ്പറ്റ അദ്ധ്യക്ഷനായി. പ്രസിഡന്റായി ഭാസ്‌കർ പെരുമ്പിലാവിലും, സെക്രട്ടറിയായി അരുൺ രവിയും, ട്രഷററായി സനീഷ് ജഗനും ചുമതലയേറ്റു. ആദ്യ വൈസ് പ്രസിഡന്റായി കെ. സത്യനും, ഡയറക്ടർമാരായി എം.കെ. ദ്വാരകാനാഥനും, സി.ആർ. വിഷ്ണുപ്രിയയും, മണികണ്ഠനും സ്ഥാനം ഏറ്റെടുത്തു.