പല്ലശ്ശന: ഇന്ദിരാ പ്രിയദർശിനി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സിക്കും, പ്ലസ് ടുവിലും വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു. രമ്യ ഹരിദാസ് എം.പി യോഗം ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ബ്രിജിത ശ്രീജിത്ത് അദ്ധ്യക്ഷയായി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. സുമേഷ് അച്യുതൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി മെമ്പർ പാളയം പ്രദീപ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രോഹിത്ത് കൃഷ്ണൻ, എസ്. ഹനീഫ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനു പല്ലാവൂർ, മണ്ഡലം വൈസ് പ്രസിഡന്റ് വി. ഗോപാലകൃഷ്ണൻ നേതൃത്വം നൽകി.