7
തങ്കപ്പൻ

മംഗലംഡാം: ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആനക്കുഴിപ്പാടം ശങ്കരൻ മകൻ തങ്കപ്പനെ (73) യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കുടുംബ പ്രശ്നങ്ങൾ അലട്ടിയിരുന്നതായി പറയപ്പെടുന്നു. മൃതദേഹം ആലത്തൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: തങ്കമ്മ.