anumodanam
മംഗലംഡാം ലൂർദ് മാതാ ഹയർ സെക്കൻഡറി സ്‌കൂളിൽ റാങ്ക് ജേതാക്കളെ അനുമോദിച്ചപ്പോൾ.

മംഗലംഡാം: വിവിധ സർവകലാശാലകളിൽ നിന്നും റാങ്ക് നേടിയ മേഖലയിലെ വിദ്യാർത്ഥികളെ ലൂർദ് മാതാ ഹയർ സെക്കൻഡറി സ്‌കൂളിൽ അനുമോദിച്ചു. പി.ടി.എ, ലൂർദ് മാതാ സ്‌പോർട്സ് ക്ലബ്, സ്‌കൂൾ മാനേജ്‌മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സെയ്താലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ് ഡൊമിനിക് അദ്ധ്യക്ഷനായി. മംഗലംഡാം സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളി വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ മുഖ്യാതിഥിയായി.

പ്രധാനദ്ധ്യാപിക സിസ്റ്റർ ആൽഫി തെരേസ്, പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എസ്. ഷാനവാസ്, മോളി സണ്ണി, ബീന ഷാജി, വാസു, ഡിനോയ് കോമ്പാറ, സിസ്റ്റർ ധന്യ, സജിമോൻ എന്നിവർ സംസാരിച്ചു. സ്‌കൂളിലെ മുൻ കായിക അദ്ധ്യാപകനും സ്‌പോർട്സ് ക്ലബ് വൈസ് പ്രസിഡന്റുമായ പി.ഡി. ധീരജ് സ്‌കൂൾ ഗ്രൗണ്ട് വികസനം സംബന്ധിച്ച് വിശദീകരണം നടത്തി.

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി ടെക് ഡയറി ടെക്‌നോളജിയിൽ ഒന്നാം റാങ്ക് നേടിയ അഞ്ജു രാജു ആരിശ്ശേരിൽ, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി എൻവയോൺമെന്റൽ സയൻസിൽ ഒന്നാംറാങ്ക് നേടിയ നിത്യ സുനിൽ, കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി ജിയോളജിയിൽ മൂന്നാം റാങ്ക് നേടിയ അൻസ സെബാസ്റ്റ്യൻ തൂണുങ്കൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ. ഇംഗ്ലീഷിൽ ആറാംറാങ്ക് നേടിയ ഐറിൻ ഫ്രാൻസിസ് എന്നിവയാണ് അനുമോദിച്ചത്.