mkd
ജില്ലയിലെ സഹകാരി സമൂഹം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സമാഹരിച്ച പത്തു ലക്ഷം രൂപ കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശി ഷരീഫിന്റെ കുടുംബത്തിന് കൈമാറുന്നു.

മണ്ണാർക്കാട്: അപകടത്തിൽപ്പെട്ട് അകാല മരണം സംഭവിച്ച കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഷരീഫിന്റെ കുടുംബത്തിന് കൈത്താങ്ങായി സർക്കിൾ സഹകരണ യൂണിയൻ. ജില്ലയിലെ സഹകാരി സമൂഹം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സമാഹരിച്ച പത്തു ലക്ഷം രൂപ കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി ഷരീഫിന്റെ കുടുംബത്തിന് കൈമാറി. മണ്ണാർക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം. പുരുഷോത്തമൻ അദ്ധ്യക്ഷനായി. സഹകരണസംഘം അസിസ്റ്റന്റ് രജിസ്റ്റർ പി. ഹരിപ്രസാദ്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം. ശബരിദാസൻ, യൂണിയൻ അംഗം ജി. സുരേഷ് കുമാർ, യൂണിയൻ സെക്രട്ടറി കെ.ജി. സാബു, അരിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എ. സിദ്ദിഖ്, കുമരംപുത്തൂർ സർവീസ് ബാങ്ക് ഡയറക്ടർ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.