പാലക്കാട്: കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ വൈകുന്നതിനെതിരെ പെൻഷനേഴ്സ് ഓർഗനൈസേഷൻ ചിറ്റൂർ യൂണിയൻ ഓഫീസിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എരട്ടയാൽ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി. കൃഷ്ണൻ, കെ. സോമൻ, ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. എല്ലാ മാസവും ആദ്യപ്രവൃത്തി ദിവസം പെൻഷൻ നൽകുക, ഉത്സവബത്ത യഥാസമയം നൽകുക, ഡി.എ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.