മണ്ണാർക്കാട്: അട്ടപ്പാടി ചിന്നതടാകം റോഡ് പൂർണമായി ഗതാഗത യോഗ്യമാക്കി ജനവഞ്ചന അവസാനിപ്പിക്കണമെന്ന് വെൽഫയർ പാർട്ടി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാറിന്റെ പല ബഡ്ജറ്റുകളിലും അട്ടപ്പാടി റോഡിന് വേണ്ടി കോടിക്കണക്കിന് രൂപ പ്രഖ്യാപിച്ചവർ അവ എല്ലാം കടലാസിൽ ഒതുങ്ങിയതായി മണ്ഡലം പ്രസിഡന്റ് കെ.വി. അമീർ കുറ്റപ്പെടുത്തി. അട്ടപ്പാടി റോഡ് വിഷയത്തിൽ സമാന മനസ്‌കരുമായി ചേർന്ന് പൊതുജനങ്ങളെ സംഘടിപ്പിച്ച് അട്ടപ്പാടി റോഡ് ആക്‌ഷൻ കൗൺസിൽ രൂപീകരിക്കാൻ രംഗത്തിറങ്ങുമെന്ന് മണ്ഡലം നേതാക്കൾ വ്യക്തമാക്കി. കെ.വി. അമീർ, കെ. അബദുൽ അസീസ്, ഷുഹൈബ്, സുബൈർ, സിദ്ദിഖ് കുന്തിപ്പുഴ എന്നിവർ സംസാരിച്ചു.