inogration
സൗജന്യ പാചക വാതക സിലിണ്ടറുകളുടെ വിതരണോദ്ഘാടനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് നിർവഹിക്കുന്നു.

ചിറ്റൂർ: ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൽപ്പുള്ളി പഞ്ചായത്തിൽ നടത്തിയ കേന്ദ്ര സർക്കാരിന്റെ സൗജന്യ പാചക വാതക സിലിണ്ടറുകളുടെ വിതരണോദ്ഘാടനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് നിർവഹിച്ചു. കേന്ദ്രസർക്കാറിന്റെ ജനക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിൽ സംസ്ഥാനത്തെ ഇടതു സർക്കാർ അനാസ്ഥ കാണിക്കുന്നതായി അദ്ദേഹം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് കെ. ശ്രീകുമാർ അദ്ധ്യക്ഷനായി. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് എ.കെ. ഓമനകുട്ടൻ, എം. ബാലകൃഷ്ണൻ, കെ.ആർ. ദാമോദരൻ, വി. രമേഷ്, സി.ആർ. ബാലസുബ്രഹ്മണ്യൻ, സി. പ്രസാദ്, എൻ. ശിവൻ, കെ. സുരേന്ദ്രൻ, കെ. സുഭാഷ് എന്നിവർ സംസാരിച്ചു.