csb
രണ്ടാം ദിവസ സി.എസ്.ബി സമരം സി.ഐ.ടി.യു ഡിവിഷണൽ സെക്രട്ടറി ടി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: സി.എസ്.ബി സമരം രണ്ടാം ദിവസവും ജില്ലയിലെ എല്ലാ ശാഖകളും അടഞ്ഞുകിടന്നു. ജനവിരുദ്ധ ബാങ്കിംഗ് നയങ്ങൾ തിരുത്തുക, അശാസ്ത്രീയ തൊഴിൽ പരിഷ്‌കരണം അവസാനിപ്പിക്കുക, ശിക്ഷാ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ബി.ഇ.എഫ്.ഐ, എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, ഐ.എൻ.ബി.ഇ.എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.
ജില്ല കേന്ദ്രത്തിൽ നടന്ന സമരം സി.ഐ.ടി.യു ഡിവിഷണൽ സെക്രട്ടറി ടി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.വി. ജയദേവ് അദ്ധ്യക്ഷനായി. എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി കെ. സന്തോഷ്‌കുമാർ, ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി എ രാമദാസ്, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംയംഗം വി സരള തുടങ്ങിയവർ സംസാരിച്ചു. എ.ഐ.ബി.ഒ.സി ജില്ലാ ചെയർമാൻ ഗിരീഷ് സ്വാഗതവും എൽ. സിന്ധുജ നന്ദിയും പറഞ്ഞു.
വിവിധ കേന്ദ്രങ്ങളിൽ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി. മനോമോഹനൻ, സി.പി.എം ഒറ്റപ്പാലം ഏരിയാ സെക്രട്ടറി എസ് കൃഷ്ണദാസ്, ചിറ്റൂർ നഗരസഭാ ചെയർപേഴ്സൺ കെ.എൽ. കവിത, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. ജയപാലൻ, ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് സജി വർഗീസ്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ദേവദാസൻ, ബെഫി ജില്ലാ പ്രസിഡന്റ് കെ.സി. പ്രവീൺ തുടങ്ങിയവർ സമരം ഉദ്ഘാടനം ചെയ്തു.