കൊല്ലങ്കോട്: പാലക്കാട് - പൊള്ളാച്ചി റെയിൽവേ ലൈനിൽ മീറ്റർ ഗേജിൽ ഓടിയിരുന്ന പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കുക, സീസൺ ടിക്കറ്റ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി കൊല്ലങ്കോട് സമരം നടത്തി. ഊട്ടറയിൽ നടന്ന ധർണാ സമരം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എൻ.ജി. മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു ചിറ്റൂർ മണ്ഡല്ലം കമ്മിറ്റി അംഗം എം. കൃഷ്ണൻ കുട്ടി (രാജപ്പൻ) അദ്ധ്യക്ഷനായി. നെന്മാറ മണ്ഡലം സെക്രട്ടറി കെ. ശിവദാസ്, സിദ്ധാർത്ഥൻ, ജില്ലാ സെക്രട്ടറി ആർ. ചന്ദ്രൻ, നെന്മാറ മണ്ഡലം ജോയിന്റ് സെക്രട്ടറി ഇ. കൃഷ്ണൻ കുട്ടി, ശിവരാമൻ, എം. രമേഷ് എന്നിവർ സംസാരിച്ചു.