പാലക്കാട്: കുത്തനൂർ പഞ്ചായത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഡി.സി.പി) അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ സർവകലാശാലാ ബുരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. താത്പര്യമുള്ളവർ ഒക്ടോബർ 25ന് വൈകിട്ട് അഞ്ചിന് മുൻപായി യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം പഞ്ചായത്തിൽ അപേക്ഷിക്കണം.