പാലക്കാട്: നിർമ്മാണ തൊഴിലാളി പെൻഷൻ 2021സെപ്തംബർ മാസത്തെ പെൻഷൻ ഇതു വരെയും വിതരണം ചെയ്യാത്ത ക്ഷേമ ബോർഡിന്റെ നടപടിയിൽ ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐ.എൻ.ടി.യു.സി പ്രതിഷേധിച്ചു. അടിയന്തരമായി പെൻഷൻ വിതരണം നടത്തണമെന്ന് ബി.ആർ.ഡബ്ലിയു.എഫ് ജില്ലാ പ്രസിഡന്റ് ജോസ് തോമസ്, ജനറൽ സെക്രട്ടറി എം. ഹരിദാസ് എന്നിവർ ആവശ്യപ്പെട്ടു. ഉടൻ പെൻഷൻ വിതരണം നടത്തിയില്ലങ്കിൽ ശക്തമായ സമരം പരിപാടിക്ക് നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് ജോസ് തോമസ് അറിയിച്ചു.