കൊല്ലങ്കോട്: പല്ലശ്ശന കിഴക്കെ ഗ്രാമം പാർവതി സമേത ഗർഗേശ്വര സ്വാമി ക്ഷേത്രത്തിൽ അന്നാഭിഷേകം ആഘോഷിച്ചു. കാലത്ത് ഗണപതി ഹോമത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് ഉഷപൂജ, ഗായത്രി പുഴയിൽ നിന്നും തിരുമജ്ഞനം എഴുന്നള്ളത്ത് വേട്ടക്കരുമൻ ക്ഷേത്രം, പുത്തൻകാവ് ഭഗവതി ക്ഷേത്രം, പഴയകാവ് ക്ഷേത്രങ്ങൾ പോയ ശേഷം തിരുമജ്ഞന അഭിഷേകം നടന്നു. തുടർന്ന് രുദ്രാഭിഷേകവും, അന്നാഭിഷേകവും അന്നപ്പടി ദർശനവും മഹാ ദീപാരാധന, കൽപ്പാത്തി സുഹാസ് വാദ്ധ്യാരുടെ കാർമ്മികത്വത്തിൽ ക്രമാർച്ചന, വേദപാരായണവും, പല്ലക്ക് കച്ചേരിയോടെ ആഘോഷങ്ങൾക്ക് പരിസമാപ്തിയായി.