pp-sumod
തൊഴിലുറപ്പ് പ്രവൃത്തികൾ പുരോഗമിക്കുന്ന പ്രദേശങ്ങളിൽ പി.പി.സുമോദ് എം.എൽ.എ സന്ദർശനം നടത്തുന്നു

പെരുങ്ങോട്ടുകുറിശ്ശി: പഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവൃത്തികൾ പുരോഗമിക്കുന്ന പ്രദേശങ്ങളിൽ പി.പി. സുമോദ് എം.എൽ.എ സന്ദർശനം നടത്തി. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ കുഴുഞ്ഞു വീണു മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എം.എൽ.എ പ്രവൃത്തികൾ നടക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ചത്. സഹപ്രവർത്തകരായ തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്നും എം.എൽ.എ വിവരം ചോദിച്ചറിഞ്ഞിരുന്നു. മരിച്ച തൊഴിലുറപ്പ് തൊഴിലാളിയുടെ ആശ്രിതർക്ക് പരമാവധി ധനസഹായം ലഭ്യമാകുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും എം.എൽ.എ വ്യക്തമാക്കി.