മണ്ണാർക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങലീരി യൂണിറ്റ് ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. യൂണിറ്റ് പ്രസിഡന്റ് അസീസ് പച്ചീരിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ബാസിത്ത് മുസ്‌ലിം യോഗം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റായി എ.ടി. മോഹനനെയും ജനറൽ സെക്രട്ടറിയായി എം.കെ. മുസ്തഫ ചങ്ങലീരിയെയും ട്രഷററായി സി. ആരിഫിനെയും തിരഞ്ഞെടുത്തു. മണ്ണാർക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് രമേഷ് പൂർണിമ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷമീർ യൂണിയൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.