പട്ടാമ്പി: കൊപ്പം വില്ലേജ് ഓഫീസിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്ന് സി.പി.എം ആമയൂർ ലോക്കൽ സമ്മേളനം. തൃത്താല വാസ് ഓഡിറ്റോറിയം ഹംസ നഗറിൽ സംഘടിപ്പിച്ച സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മുതിർന്ന പ്രതിനിധി എ. ഉമ്മർ സമ്മേളന നഗരിയിൽ പതാക ഉയർത്തി. കെ.പി. രാജേന്ദ്രൻ രക്തസാക്ഷി പ്രമേയവും എം. രാജൻ അനശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി എ. സോമൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കെ.പി. രാജേന്ദ്രൻ, കെ. ബീന, കെ.പി. ഹുസൈൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ കമ്മിറ്റി അംഗം സുബൈദ ഇസഹാഖ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി. ഗോപാലകൃഷ്ണൻ, എ.വി. സരേഷ്, യു. അജയകുമാർ, പി. സുബ്രഹ്മണ്യൻ, പി.ടി. അബൂബക്കർ, കൊപ്പം ലോക്കൽ സെക്രട്ടറി പി.പി. വിനോദ് കുമാർ, കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ടി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.