1

വടക്കഞ്ചേരി : അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. വാണിയമ്പാറയിൽ ബുധനാഴ്ച നടന്ന അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ദേശീയപാതയിൽ ബസ് ഇറങ്ങി നടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് തലയ്ക്ക് പരിക്കേറ്റ കല്ലിങ്കൽപ്പാടം മൂക്കശ്ശേരി വീട്ടിൽ സുജാത (33) ആണ് മരിച്ചത്. പരിക്കേറ്റ ഉടൻ തൃശൂരിലെ സ്വകാര്യ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു.
ഭർത്താവ്: സുനിൽ. മക്കൾ: അർച്ചന, അതുൽ കൃഷ്ണ.